Tuesday, May 21, 2024
keralaNews

പ്രതികാരം തന്റെ രീതിയല്ല; സത്യം പുറത്ത് വരും ഉമ്മന്‍ ചാണ്ടി.

സോളാര്‍ കേസില്‍ പുതിയവെളിപ്പെടുത്തലുകളില്‍ അമിതമായി സന്തോഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം തെറ്റെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. താന്‍ ദൈവ വിശ്വാസിയാണെന്നും സത്യം അധികകാലം മൂടിവയ്ക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി ആലപ്പുഴയില്‍ പ്രതികരിച്ചു.പ്രതികാരം തന്റെ രീതിയല്ല. സത്യം പുറത്ത് വരുമെന്ന് അറിയാമായിരുന്നു. ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ താന്‍ അധികം ദുഃഖിച്ചിട്ടില്ല. സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമായിരുന്നു. സോളാര്‍ വിഷയത്തില്‍ ആകെ ഉണ്ടായ സാമ്പത്തിക നഷ്ടം അന്വേഷണ കമ്മീഷനെ വെച്ചത് മാത്രമാണ്. വീണ്ടും അന്വേഷണം വേണമന്ന് താനായി ആവശ്യപ്പെടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് ബി നേതാവായിരുന്ന മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രതികരണവുമായി ഉമ്മന്‍ചാണ്ടി എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ പേര് പരാതിക്കാരി പറഞ്ഞത് കെബി ഗണേഷ് കുമാറിന്റേയും പിഎ പ്രദീപിന്റേയും സമ്മര്‍ദ്ദം മൂലമാണെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു.