Thursday, May 16, 2024
keralaNews

ശബരിമല മേല്‍ശാന്തിയായി എന്‍. പരമേശ്വരന്‍ നമ്പൂതിരി; ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്പലം കണ്ടിയൂര്‍ കളീയ്ക്കല്‍ മഠം (നീലമന ഇല്ലം) എന്‍. പരമേശ്വരന്‍ നമ്പൂതിരി(49)യെ തിരഞ്ഞെടുത്തു. സന്നിധാനത്ത് രാവിലെ നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ കണ്ടെത്തിയത്. പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകനാണ്. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി. ഭാര്യ : പൈവള്ളിക്കല്‍ ഇല്ലം ഉമാദേവി അന്തര്‍ജനം (അധ്യാപിക, മാവേലിക്കര ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍) മക്കള്‍ : നാരായണന്‍ നമ്പൂതിരി (ഐഐടി വിദ്യാര്‍ഥി കര്‍ണാടക), വിഷ്ണു നമ്പൂതിരി ( ഡിഗ്രി വിദ്യാര്‍ഥി മാവേലിക്കര ബിഷപ് മൂര്‍ ) മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് കല്ലായി ഋഷി നിവാസില്‍ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ തിരഞ്ഞെടുത്തു.