Thursday, May 2, 2024
Newsworld

ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസ കത്തുന്നു

ഇസ്രായേല്‍:  ഹമാസ് സംഘം ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രായേലിന്റെ പ്രത്യാക്രമത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പാലസ്തീന്‍ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഇന്ന് രാവിലെ ഹമാസ് തൊടുത്തത്.  ആക്രമണത്തില്‍ 40 ലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും തകരുകയുമുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ ഇസ്രായേല്‍ നടുങ്ങിയ ആക്രമണമാണ് ഉണ്ടായത്. യന്ത്രത്തോക്കുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സംഘം തെരുവില്‍ ജനങ്ങള്‍ക്ക് നേരെയും വെടിയുതിര്‍ത്തു. സൈനികരെ അടക്കം ബന്ദികളാക്കി. അറുന്നൂറിലേറെ പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഹമാസ് തൊടുത്തത്. ഒരു കോടി വരുന്ന ഇസ്രായേല്‍ ജനത ഇന്ന് രാവിലെ ഉണര്‍ന്നെണീറ്റത് നടുക്കുന്ന കാഴ്ചകളിലേക്കായായിരുന്നു. പുലര്‍ച്ചെ ആറു മണിക്ക് വെറും 20 മിനിറ്റിനുള്ളില്‍ ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ഹമാസ് സായുധ സംഘം തൊടുത്തത്തത് അയ്യായിരം റോക്കറ്റുകള്‍. പ്രധാന നഗരങ്ങള്‍ കത്തിയെരിഞ്ഞു. യന്ത്ര തോക്കുകളും ഗ്രനേഡുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം കണ്ണില്ലാത്ത ആക്രമണം നടത്തിയത്. സാധാരണക്കാരെ അടക്കം വെടിവെച്ചു വീഴ്ത്തി.

സൈനികര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. സൈനിക വാഹനങ്ങള്‍ അടക്കം ഹമാസ് സംഘം പിടിച്ചെടുത്തു. ജെറുസലേം, ടെല്‍ അവീവ് അടക്കം പ്രധാന ഇസ്രയേല്‍ നഗരങ്ങളില്‍ എല്ലാം ജനങ്ങള്‍ വീടുകളിലും ബങ്കറുകളിലുമായി കഴിയുകയാണ്. പിന്നാലെ അടിയന്തിര ഉന്നത തല യോഗം ചേര്‍ന്ന ഇസ്രയേല്‍ സൈന്യം ഹമാസുമായി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇസ്രായേല്‍ അവധിയിലുള്ള മുഴുവന്‍ സൈനികരോടും ജോലിയില്‍ തിരികെ കയറാന്‍ നിര്‍ദേശിച്ചു. അല്‍ അഖ്സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങള്‍ക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. മുന്‍പ് ഹമാസ് പ്രകോപനം സൃഷ്ടിച്ചപ്പോഴൊക്കെ ഇസ്രയേല്‍ നടത്തിയ തിരിച്ചടികളില്‍ നൂറു കണക്കിന് സാധാരണക്കാര്‍ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഏറെ മാസങ്ങളായി താരതമ്യേന ശാന്തമായിരുന്ന പൊടുന്നനെ യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത് ആഗോളതലത്തില്‍ തന്നെ ആശങ്കയായിട്ടുണ്ട്. വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടത്തിന് പിന്നാലെയാണ് ഹമാസ് യുദ്ധസമാന ആക്രമണത്തെ തുടങ്ങിയത് എന്നതും ശ്രദ്ധേയം.