Monday, May 6, 2024
keralaNews

ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഇളവ് നല്‍കാന്‍ തീരുമാനം.

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഇളവ് നല്‍കാന്‍ തീരുമാനം.പമ്പാ സ്‌നാനം,സന്നിധാനത്ത് മുറികളില്‍ വിശ്രമിക്കാനുള്ള സൗകര്യം എന്നിവ പുനഃരാരംഭിച്ചു. അതിനു ശേഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നുണ്ട്.തിങ്കളാഴ്ച മുതല്‍ മുന്‍കാല രീതിയില്‍ നെയ്യഭിഷേകമുണ്ടാകും.കരിമല പാത തുറക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. മണ്ഡലകാലം തുടങ്ങിയിട്ട് 32 ദിവസം കഴിഞ്ഞു. 7 ലക്ഷം തീര്‍ഥാടകര്‍ ദര്‍ശനം നടത്തി
വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 60,000 ആയി ഉയര്‍ത്തി. സ്പോട്ട് ബുക്കിംഗ് 5,000 ആക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയതിന് ശേഷം . ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത്.അതിനിടെ ശബരിമല സന്നിധാനത്തെ വരുമാനം 50 കോടി കവിഞ്ഞു. അരവണ വിറ്റ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇതുവരെ ആര്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടില്ല. അതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് അത്യാവശ്യമാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചു.