Sunday, May 19, 2024
Local NewsNewsObituary

കണ്ണിമല അപകടം; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി രാജേഷിന് പോലീസിന്റെ ആദരവ് 

എരുമേലി: കഴിഞ്ഞ ദിവസം കണ്ണിമല മഠംപടിയിൽ ഉണ്ടായ വാഹനാപകടത്തിന് തുടക്കം മുതൽ അവസാനം വരേയും  രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ  കരിനിലം കറുകംപള്ളിൽ രാജേഷിനെയാണ് എരുമേലി പോലീസ് ആദരിച്ചത്. കഴിഞ്ഞ പതിനാറിനാണ്  വാഹനാപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്ന് വന്ന തീർത്ഥാടക സംഘം സഞ്ചരിച്ച മിനി വാൻ കുഴിയിലേക്ക് മറിഞ്ഞ്  പത്ത്  വയസുകാരിയുടെ  മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേസ്തിരി പണിക്കാരനായ  രാജേഷ്  പണി കഴിഞ്ഞ് തിരികെ വരുന്ന വഴിക്കാണ്  അപകടം കണ്ട രാജേഷ് അവിടെ ഇറങ്ങി അവരെ ആശുപത്രിയിലെത്തിക്കുന്നതടക്കം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക്   കൊണ്ട് പോകാനും , അവർക്കൊപ്പം  രണ്ടു ദിവസം  കൂട്ടിരിക്കുകയും,  അവരെ ഡിസ്ചാർജിന്  ശേഷമാണ് രാജേഷ്   മടങ്ങിയത്.                                               
തുടർന്നും അപകട  സ്ഥലത്ത്  പോലീസ്  സുരക്ഷ  പ്രവർത്തനത്തിലും രാജേഷ്  പങ്കാളിയായി.  അപകടത്തിൽപ്പെട്ട അയ്യപ്പമാരുടെ ഇരുമുടിക്കെട്ടുകൾ അമ്പലത്തിൽ എത്തിച്ച് നെയ്ത്തേങ്ങകൾ ശബരിമലയിൽ എത്തിച്ച് അഭിഷേകം ചെയ്യിച്ച് അവർക്ക്  അയച്ചുകൊടുക്കുവാനും മുൻകൈയെടുത്തു. ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി  എൻ. ബാബുക്കുട്ടൻ, എരുമേലി എസ് എച്ച് ഒ  അനിൽകുമാർ, എസ് ഐ ശാന്തി കെ ബാബു എന്നിവർ പങ്കെടുത്തു.