Thursday, April 25, 2024
indiaNews

അയോധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ ഭാരതം ഉയര്‍ത്തെഴുന്നേല്‍ക്കും : ആര്‍ രാജീവ് .

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ ഭാരതവും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. രാജീവ് പറഞ്ഞു.എരുമേലിയില്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രനിര്‍മ്മാണ ധന സംഗ്രഹ സമിതിയുടെ എരുമേലി പഞ്ചായത്ത് സമിതി രൂപീകരണേ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.രാജ്യത്ത് രണ്ട് ക്ഷേത്രങ്ങളാണ് ഉയരാന്‍ പോകുന്നത്.അയോധ്യയിലെ
രാമക്ഷേത്രത്തോടൊപ്പം,ജനാധിപത്യത്തിന്റെ ശ്രീകോവിലായ പുതിയ പാര്‍ലമെന്റും ഭാരതീയ വാസ്തു ശാസ്ത്ര പ്രകാരം അഭിമാനം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേതാകുന്ന അയോധ്യയും,പുതിയ പാര്‍ലമെന്റ് മന്ദിരവും മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ ലോക രാജ്യങ്ങള്‍ ഭാരതത്തെ നോക്കി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമരാജ്യത്തിന്റെ തുടര്‍ച്ച ഇടക്കാലത്ത് മുറിഞ്ഞു പോയിയെന്നും ഇത് രാജ്യത്ത് അശാന്തി ഉണ്ടാക്കാന്‍ ചിലര്‍ പ്രവര്‍ത്തിച്ചുവെന്നും സ്വാമി സത് സ്വരൂപാനന്ദ പറഞ്ഞു.ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഭരണകൂടങ്ങള്‍ വര്‍ഗ്ഗീയമായി ചിത്രീകരിച്ചതായും സ്വാമി പറഞ്ഞു .
കോടതി ഇടപെടലോടെ എല്ലാത്തിനും അറുതി വന്നു.രാജ്യത്ത് ശാന്തിയും,സമാധാനവും,സന്തോഷവും നല്‍കിയ വിധി ദേശീയതയും – ഭാരതീയ സംസ്‌ക്കാരവും നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നും സ്വാമിജി പറഞ്ഞു.എരുമേലി എസ് എന്‍ ഡി പി ശാഖ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സ്വയം സേവക സംഘം എരുമേലി ഖണ്ഡ് സംഘചാലക് കെ.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.വി ആര്‍ രതീഷ്,എന്‍ ആര്‍ വേലുക്കുട്ടി എന്നിവരും സംസാരിച്ചു.