Thursday, May 16, 2024
keralaLocal NewsNews

എരുമേലിയില്‍ തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചു.

എരുമേലി :എരുമേലി തെക്ക് വില്ലേജ് ഓഫീസ് പരിധിയില്‍ എരുമേലിയില്‍ 19 തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്തുകളാണ് നിലവിലുള്ളത്.ഇതില്‍ 1000 വോട്ടുകളില്‍ കൂടുതല്‍ വരുന്ന പോട്ടിംഗ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ക്രമീകരിക്കുന്നത്.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നടന്നിരുന്നു.1000 ത്തിലധികം വോട്ടുകള്‍ വരുന്ന എട്ട് ബൂത്തുകളാണ് ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.കനകപ്പലം മാര്‍ത്തോമ്മ എല്‍ പി സ്‌കൂളിലെ 151,152 എന്നീ രണ്ട്  ബൂത്തുകളില്‍,മൂന്നാമത്തേതായി ഓര്‍ത്ത്‌ഡോക്‌സ് പള്ളിയുടെ പാരീഷ് ഹാളും ഉപേയാഗിക്കും.നെടുങ്കാവുവയല്‍ ഗവ.വെല്‍ഫയര്‍ എല്‍ പി സ്‌കൂളിലെ 153 ബൂത്ത് രണ്ടായി നെടുങ്കാവുവയല്‍ ഐറ്റിസി യിലും പ്രവര്‍ത്തിക്കും.
കനകപ്പലം എന്‍ എം എല്‍ .പി സ്‌കൂളിലെ 156 ബൂത്ത് രണ്ടായി എന്‍ എസ് എസ് കരയോഗം ഹാളിലും പ്രവര്‍ത്തിക്കും.വ്യാപരഭവനിലെ 157ബൂത്ത് രണ്ടായി ഷെയര്‍ കിഡ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കും.ഇരുമ്പൂന്നിക്കര മലയര മഹാസഭ കെട്ടിടത്തിലെ 167 ബൂത്ത് രണ്ടായി കണ്ണിമല സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.പാക്കാനം മലയര മഹാസഭ കെട്ടിടത്തിലെ 168 ബൂത്ത് രണ്ടായി
വെല്‍ഫയര്‍ സൊസൈറ്റിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.പാണപിലാവ് ഗവ. എം ജി എം എല്‍ പി സ്‌കൂളിലെ 172 ബൂത്ത് രണ്ടായി കണമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.