Tuesday, May 7, 2024
keralaNews

ശബരിമല തിരുവാഭരണ ഘോഷയാത്ര ശങ്കര്‍ വര്‍മ്മ പന്തളം രാജപ്രതിനിധി

പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ശങ്കര്‍ വര്‍മ്മ (56) ഈ വര്‍ഷം പന്തളം വലിയ തമ്പുരാന്‍ രേവതി നാള്‍ പി. രാമവര്‍മ്മ രാജയുടെ പ്രതിനിധിയായി മല കയറും. ശങ്കര്‍ വര്‍മ്മയുടെ പേര് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം നിര്‍ദ്ദേശിക്കുകയും വലിയ തമ്പുരാന്‍ അംഗീകരിക്കുകയും ചെയ്തതായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.കെഎസ്ഇബിയില്‍ നിന്നും സീനിയര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി വിരമിച്ച ശങ്കര്‍ വര്‍മ്മ കേരള ക്ഷത്രിയ ക്ഷേമസഭ തൃശൂര്‍ മേഖലാ സെക്രട്ടറിയാണ്. ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ അംബത്തമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മകനാണ്.ഇരിഞ്ഞാലക്കുട ഗവ. ജനറല്‍ ആശുപത്രി ദന്തല്‍ സിവില്‍ സര്‍ജന്‍ കൊച്ചി ഇളംകുന്നപ്പുഴ നടക്കല്‍ കോവിലകാംഗം ഡോ. ബിന്ദു വര്‍മ്മയാണു ഭാര്യ. ആര്യ അരവിന്ദ്, അജയ് എസ്.വര്‍മ്മ എന്നിവര്‍ മക്കളും, അരവിന്ദ് മരുമകനുമാണ്. പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ്മ, മുന്‍ രാജപ്രതിനിധി പരേതനായ ആര്‍. കേരളവര്‍മ്മ, പി. ജയലഷ്മിത്തമ്പുരാട്ടി, സുജാത തമ്പുരാട്ടി, ശ്രീലത തമ്പുരാട്ടി എന്നിവര്‍ സഹോദരങ്ങളാണ്.