Sunday, May 19, 2024
keralaNews

എരുമേലിയിൽ നിയന്ത്രണം തെറ്റിയ  ഓട്ടോ കുഴിയിലേക്ക് മറിഞ്ഞു;  ഡ്രൈവർക്ക് പരിക്ക്.

എരുമേലിയിൽ നിയന്ത്രണം വിട്ട ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ്
ഡ്രൈവർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ കാരിത്തോട്ടിൽ വച്ച്  വീട്ടിലേക്ക് വരുന്നതിനിടെ ഇറക്കത്തിൽ മറ്റൊരു വീടിന്റെ മുറ്റത്തേക്ക്  മറിയുകയായിരുന്നു.സംഭവസമയത്ത് ഓട്ടോയിൽ ഡ്രൈവറും ഭാര്യയും അയൽവാസിയും  ഉണ്ടായിരുന്നു. അപകടത്തെതുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ   സന്തോഷിനെ  പാലായിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലാണ് .