Monday, May 6, 2024
indiakeralaNewsObituary

ശബരിമലയില്‍ ഇനി അറിയിപ്പ് നല്‍കാന്‍ ആ ശബ്ദം ഉണ്ടാകില്ല

ബാംഗ്ലൂര്‍: കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലം ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സറായി സേവനം അനുഷ്ഠിച്ചു വന്ന ശ്രീനിവാസ് സ്വാമി ഇനി അയ്യപ്പഭക്തന്‍മാര്‍ക്ക് അറിയിപ്പ് നല്‍കാനായി ഉണ്ടാവില്ല. വര്‍ഷങ്ങളായി മലയാളം അടക്കം ഇന്ത്യയിലെ വിവിധ ഭാഷകള്‍ ഒരേ സമയം അനായാസം കൈകാര്യം ചെയ്തതിലൂടെയാണ് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ക്ക് ഈ ശബ്ദം ഏറെ പരിചിതമായത് . ബാംഗളൂര്‍ സ്വദേശിയാണ്. ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ആരംഭം മുതല്‍ നട അടയ്ക്കുന്നതു വരെ സന്നിധാനത്ത് വലിയ ശബ്ദമായി നിലകൊണ്ടതും ശ്രദ്ധേയമായിരുന്നു .