Wednesday, May 15, 2024
keralaLocal NewsNews

എരുമേലി ശബരി വിമാനത്താവളം;  ആശങ്കകളും ആവശ്യങ്ങളും പങ്കുവെച്ച് ഹിയറിംഗ്

എരുമേലി :എരുമേലി നിര്‍ദ്ദിഷ്ട ശബരി വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടു നല്‍കുന്നവരുടെ ആശങ്കകളും ആവശ്യങ്ങളും പങ്കുവെച്ച് ഹിയറിംഗ്. എരുമേലി റോട്ടറി ഹാളില്‍ ഇന്ന് നടന്ന ഹിയറിംഗിലാണ് പദ്ധതി പ്രദേശത്തെ ആളുകളുടെ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. വിമാനത്താവള പദ്ധതി ചെറുവള്ളത്തോട്ടത്തില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യമാണ് പ്രധാനമായും ഉയര്‍ന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനം അവ്യക്തവും അപൂര്‍ണ്ണമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളും , പള്ളികളും ,വീടുകളും, ജലസ്രോതസ്സുകള്‍ അടയാളപ്പെടുത്തിയിട്ടില്ല . കേരള ബ്രേക്കിംഗ് ന്യൂസ് .  ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന ആചാര അനുഷ്ഠാനങ്ങളെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ മുമ്പ് പ്രഖ്യാപിച്ചതുപോലെ ചെറുവള്ളിയില്‍ തന്നെ സ്ഥാപിക്കണമെന്നുള്ള ആവശ്യമാണ് പ്രധാനമായും ആളുകള്‍ ഉന്നയിച്ചത്. ഉടമസ്ഥ അവകാശം സംബന്ധിച്ച് ചെറുവള്ളി തോട്ടത്തിന്റെ നിലവിലുള്ള കേസുകള്‍ പരിഹരിക്കപ്പെടാതെ – ചെറുവള്ളി തോട്ടത്തിന്റെ പകുതി ഭൂമിയും , സ്വകാര്യ വ്യക്തികളുടെ ബാക്കി ഭൂമിയും ഏറ്റെടുക്കുന്നതിന് പിന്നില്‍ സംശയങ്ങള്‍ ഉണ്ടെന്നും ആളുകള്‍ ചൂണ്ടിക്കാട്ടി . പദ്ധതി പ്രദേശത്തെ ജനങ്ങളെയും – ജനപ്രതിനിധികളെയും വിശ്വാസത്തില്‍ എടുക്കാതെ അവരുമായി ചര്‍ച്ച ചെയ്യാതെ പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുനുള്ള നീക്കം ദുരൂഹത നിറഞ്ഞതാണ്.സാമൂഹിക പഠന റിപ്പോര്‍ട്ടില്‍ എരുമേലിയുടെ ഏറ്റവും വലിയ ചരിത്ര സവിശേഷമായ പേട്ടതുള്ളലിനെ സംബന്ധിച്ച് ഒരു പരാമര്‍ശമില്ലാത്തതും വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കി . എന്നാൽ നാട്ടുകാരുടെ പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽ കാൻ ലൂയി ബർഗ് ഏജൻസി നടത്തിയ ഹിയറിംഗിൽ കഴിഞ്ഞില്ല.

നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ………..

2017 ലാണ് നിര്‍ദ്ദിഷ്ട എരുമേലി ശബരി വിമാനത്താവള പദ്ധതി ചര്‍ച്ച ആരംഭിക്കുന്നത്. റോഡ് വഴിയുള്ള വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതും , കുന്നുകളും മലകളുമുള്ള ഈ പ്രദേശം വിമാനത്താവളത്തിന് അനുകൂലമാണെന്ന് കണ്ടെത്തി. വിമാനത്താവളം പദ്ധതിക്കായി 6 കേന്ദ്രങ്ങളിലാണ് പഠനം നടത്തിയത്. വിവിധ ഘടകങ്ങള്‍ അനുകൂലമായതിനെ തുടര്‍ന്നാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കേരള ബ്രേക്കിംഗ് ന്യൂസ്. സ്വകാര്യ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ലൂയിസ് ബര്‍ഗ് നടത്തിയ പഠന റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയും , പരിസ്ഥിതി മന്ത്രാലയവും നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു.  വിനോദ സഞ്ചാരമേഖല അടക്കം പത്തനംതിട്ട , ആലപ്പുഴ, ഇടുക്കി ജില്ലകളെ കൂടി കണക്കിലെടുത്താണ് പദ്ധതി. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി നടന്നുവരുന്ന റണ്‍വേയുടെ പഠനവുമായി ബന്ധപ്പെട്ട് നോര്‍ത്ത് – സൗത്ത് റണ്‍വേയിയാണ് ആദ്യം റണ്‍വേ തീരുമാനിച്ചിരുന്നു. എന്നാല്‍ കാറ്റിന്റെ ഗതി – വിമാനത്താവളത്തിന്റെ വിസ്തീര്‍ണ്ണം ജലലഭ്യത ജലസംരക്ഷണം അടക്കം മറ്റ് വിവിധ വശങ്ങള്‍ പരിഗണിച്ചാണ് റണ്‍വേ വടക്ക് – തെക്ക് (കറിക്കാട്ടൂര്‍ – മുക്കട) ദിശയിലാക്കാന്‍ തീരുമാനിച്ചത്.  ചതുരാകൃതിയിലോ – വൃത്താകൃതിയിലോ ആണ് വിമാനത്താവളം നിര്‍മ്മിക്കുക. ഇത് കണക്കിലെടുത്തും , റണ്‍വേയുടെ ദിശ സംബന്ധിച്ച് പല രീതിയിലുള്ള പരീക്ഷണത്തിനും ശേഷമാണ് പുതിയ തീരുമാനം. ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് ചെറുവള്ളി എസ്റ്റേറ്റ് കണക്കാക്കിയത്. മൂന്നര കിലോമീറ്റര്‍ റണ്‍വേ എന്ന പദ്ധതി വന്നതോടുകൂടി കൂടുതല്‍ സ്ഥലം ആവശ്യമായ വന്ന സാഹചര്യത്തിലാണ് പുറത്തേക്ക് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കേരള ബ്രേക്കിംഗ് ന്യൂസ് .   പദ്ധതിക്ക് ആവശ്യമായ ജലം പദ്ധതി പ്രദേശത്ത് മഴവെള്ള സംഭരണി സ്ഥാപിച്ച് എടുക്കാനാണ് തീരുമാനം. 2019 ലെ വിജ്ഞാപനം അനുസരിച്ച്  കാര്‍ബണ്‍ മുക്ത വിമാനത്താവളം എന്ന പദ്ധതിയുടെ ഭാഗമായാണ് എല്ലാ എയര്‍പോര്‍ട്ടും സോളാര്‍ സംവിധാനത്തിലേക്ക് വരുന്നതെന്നും പറയുന്നു. ഇപ്രകാരമാണ് എരുമേലി  എയര്‍പോര്‍ട്ടും സജ്ജീകരിക്കുന്നത്. കേന്ദ്ര വിവിധ മന്ത്രാലയങ്ങളുടെ അനുമതിയോടെ നാട് പാക്ക് നടത്തിയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ എന്നും ഇവര്‍ പറയുന്നു.

         ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിശദീകരണം :                                           നിര്‍ദ്ദിഷ്ട ശബരി വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വലിയ പ്രതിഷേധം ഉണ്ടായതും ഭൂമി ഏറ്റെടുക്കുന്നതില്‍ നല്‍കുന്ന നഷ്ട പരിഹാരം സംബന്ധിച്ചാണ് . 2013 എല്‍എ ആക്ട് അനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് സര്‍ക്കാരാണ് നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്. റവന്യൂ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് നിശ്ചിത കാലയളവിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത ഏറ്റവും അവസാനത്തെ 10 ആധാരങ്ങളില്‍ , വലിയ തുക എഴുതിയിട്ടുള്ള പകുതി ആധാരങ്ങള്‍ കണക്കാക്കിയും , സ്ഥലത്തിന്റെ സൗകര്യം എന്നിവ കണക്കിലെടുത്തുമാണ് നഷ്ടപരിഹാര സംബന്ധിച്ച് തുക നിര്‍ണയിക്കുന്നത്. കേരള ബ്രേക്കിംഗ് ന്യൂസ് . വീടുകള്‍ക്കും ,മറ്റ് കൃഷികള്‍ക്കും , മരങ്ങള്‍ക്കും അടക്കം നഷ്ടപരിഹാരം നല്‍കും . വീടുകള്‍ താമസം മാറുന്നതിനും തുക നല്‍കും . വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ മാത്രമാണ് ആരംഭിച്ചതെന്നും – ഇനിയും നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ പറയുന്നു. ഭാവിയില്‍ വിമാനത്താവള പദ്ധതിക്കായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ സ്ഥലം ഇപ്പോള്‍ ഏറ്റെടുക്കുന്നതെന്നും പറയുന്നു

………. നഷ്ടപരിഹാരം സംബന്ധിച്ച് അധികൃത വ്യക്തമാക്കിയത് …….. update…………………………………………………………………………………….

 

 

 

 

                                                                                                                                               ഭൂമി നഷ്ടമാകുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം; :പഞ്ചായത്ത് പ്രസിഡന്റ്…………                                          എരുമേലി ശബരി വിമാനത്താവളം പദ്ധതി സ്വാഹതാര്‍ഹമാണെങ്കിലും ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും – താമസ സ്ഥലവും ജോലിയും നഷ്ടപ്പെടുന്ന  ചെറുവള്ളി തോട്ടത്തിലെ തൊഴിലാളികള്‍ക്കും പ്രത്യേക പാക്കേജ് വഴി മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ആവശ്യപ്പെട്ടു .

എസ്റ്റേറ്റിലെ തൊഴിലാളികളെ പരിഗണിക്കാതെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവില്ലെന്ന് വാര്‍ഡംഗം ………
ചെറുവള്ളി എസ്റ്റേറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന 324 ഓളം തൊഴിലാളികളെയും , ജോലിക്കാരുടെയും പുനരധിവാസം സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടാവാതെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവില്ലെന്ന് അനുശ്രീ സാബു പറഞ്ഞു . പദ്ധതി വരുന്നതോടുകൂടി താമസം മാത്രമല്ല ജോലിയും നഷ്ടമാവുകയാണ് ഇവര്‍ക്ക് . അതുകൊണ്ട് പ്രത്യേക പാക്കേജ് നല്‍കണമെന്നും മെമ്പര്‍ ആവശ്യപ്പെട്ടു. വിമാനത്താവള പദ്ധതിക്ക് ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്നും എന്നാൽ ബാക്കി ഭൂമി വിട്ടു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ചെറുവള്ളി എസ്റ്റേറ്റ് മാനേജര്‍ ആവശ്യപ്പെട്ടു. കേരള ബ്രേക്കിംഗ് ന്യൂസ് .

 

 

പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, എരുമേലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായഅനുശ്രീ സാബു , അനിത സന്തോഷ്, ലിസി സജി, നാസര്‍ പനച്ചി, പ്രകാശ് പള്ളിക്കൂടം, ഡെപ്യൂട്ടി തകസീദാര്‍ മുഹമ്മദ് ഷാഫി, എല്‍ എ ജനറല്‍ വിഭാഗം തഹസീൽദാര്‍ റോസ് ന ഹൈദ്രോസ് , എല്‍. എ വാലുവേഷന്‍ ഓഫീസര്‍ അരുണ്‍ എം, ലൂയി ബര്‍ഗ് കമ്പനി ടെക്‌നിക്കല്‍ പ്രതിനിധി പ്രവീണ്‍ . ജനകീയ സമിതി നേതാക്കൾ അടക്കം പദ്ധതി പ്രദേശത്തെ എരുമേലി തെക്ക് വില്ലേജിൽപ്പെട്ട മുഴുവൻ പേരും പങ്കെടുത്തു.
നാളെ മണിമല വില്ലേങ്കിൽപ്പെട്ടവരുടെ ഹിയറിംഗ് മുക്കടയിൽ നടക്കും.കേരള ബ്രേക്കിംഗ് ന്യൂസ് .