Monday, May 6, 2024
keralaNews

ശബരിമലയില്‍ മണ്ഡലകാലത്ത് പടി പൂജ

തീര്‍ഥാടകരുടെ തിരക്കില്ലാത്തതിനാല്‍ ശബരിമലയില്‍ ഇത്തവണയും മണ്ഡലകാലത്ത് പടി പൂജ. പന്ത്രണ്ട് വിളക്ക് വരെ, മുന്‍കൂട്ടി ബുക്ക് ചെയ്തവരുടെ പൂജ നടക്കും. സാധരണ മാസ പൂജ സമയത്താണ് പടിപൂജ നടക്കാറുള്ളത്. അപ്പോള്‍ തിരക്ക് കുറവാണെന്നുള്ളതാണ് കാരണം.

എന്നാല്‍ തിരക്കൊഴിഞ്ഞതോടെ മണ്ഡലകാലത്തും പടിപൂജ ആരംഭിച്ചു. ദീപാരാധനയ്ക്ക് ശേഷം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജ. പതിനെട്ട് മലകളിലെ ദേവതകളെ ആവാഹിച്ച് ഓരോ പടിയിലും കുടിയിരുത്തി എന്നാണ് ഐതീഹ്യം.