Sunday, May 19, 2024
keralaNews

ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി.

കൊവിഡ് പ്രതിസന്ധി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിന്ധിയുടെ ഭാഗമായി ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്നു. അതിന്റെ ഭാഗമായി സൌജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ മുതല്‍ ആരംഭിക്കും. കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി നല്‍കുന്ന ഭക്ഷ്യ കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. കടല, പഞ്ചസാര, ചെറുപയര്‍, വെളിച്ചെണ്ണ, നുറുക്ക് ഗോതമ്പ്, മുളകുപൊടി, തുവരപ്പരിപ്പ്, തേയില, ഉഴുന്ന് എന്നിവയെല്ലാം തുണിസഞ്ചിയിലാക്കി വിതരണം ചെയ്യും.