Thursday, May 9, 2024
keralaNews

ശബരിമലയിലെ കേസുകള്‍ പിന്‍വലിക്കല്‍; സ്വാഗതം ചെയ്ത് എന്‍.എസ്.എസ്.

ശബരിമലയിലെ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത്. എന്നാല്‍ വിശ്വാസ കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഒരു തീരുമാനം ഇത് വരെ സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എതിര്‍ കക്ഷി തന്നെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരപരാധികളായ ആളുകള്‍ക്കും ദര്‍ശനത്തിനായി എത്തിയ ആളുകള്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.