Sunday, May 5, 2024
keralaNews

ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു.

ഗജകാരണവര്‍ ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു. 70 വയസ്സായിരുന്നു പ്രായം. തൃശ്ശൂര്‍ ശങ്കരംകുളങ്ങര ക്ഷേത്രപ്പറമ്പിലെ ആനത്തറയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.തൃശൂര്‍ പൂരമടക്കം കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ആനച്ചന്തമായിരുന്നു ശങ്കരംകുളങ്ങര മണികണ്ഠന്‍. തൃശൂര്‍ പൂരത്തിന്റെ പറയെടുപ്പ് മുതല്‍ എഴുന്നെള്ളുപ്പില്‍ വരെ 58 വര്‍ഷത്തോളം സജീവ സാന്നിധ്യമായിരുന്നു കൊമ്പന്‍. ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ഉള്‍പ്പെടെയുള്ള കൊമ്പന്മാര്‍ വന്ന നിലമ്പൂര്‍ കാടുകളില്‍ നിന്നാണ് മൂന്നാം വയസില്‍ മണികണ്ഠനും ശങ്കരംകുളങ്ങര ക്ഷേത്രത്തിലെത്തിയത്.