Sunday, May 5, 2024
keralaNews

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.

കോഴിക്കോട് :കാക്കൂര്‍ ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. പൊലീസ്, റവന്യു, ഫൊറന്‍സിക് സംഘങ്ങള്‍ കബറടക്കിയ സ്ഥലത്തെത്തി. പാവണ്ടൂര്‍ ജുമാ മസ്ജിദിന്റെ കബര്‍സ്ഥാനിലാണ് റിഫയെ കബറടക്കിയത്. മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു ദിവസത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കുകയായിരുന്നു. റിഫയുടെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. താമസ സ്ഥലത്തുവച്ച് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്.