Friday, May 3, 2024
keralaNews

വൈക്കത്ത് കാണാതായ 13 കാരനെ കണ്ടെത്തി

കോട്ടയം: വൈക്കത്ത് കൂട്ടുകാരന്റെ വീട്ടിലേക്ക് പോയ 13കാരനെ കണ്ടെത്തി. പുലര്‍ച്ചെയോടെ കോതനല്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഥിനാ(13)നെയാണ് ഇന്നലെ വൈകിട്ട് 7.30 ഓടെ കാണാതായത്.

ഏഴരയോടെ സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി മടങ്ങുന്നതിനിടയിലാണ് കാണാതാവുന്നത്. തുടര്‍ന്ന് വൈക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.