Thursday, May 16, 2024
keralaNews

വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പല ജില്ലകളിലും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ പല ജില്ലകളിലും വാക്‌സിനേഷന്‍ നിലച്ച സ്ഥിതിയാണ്. തിരുവനന്തപുരത്തും കൊല്ലത്തും വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ഇന്ന് സര്‍ക്കാര്‍തലത്തില്‍ വാക്‌സിനേഷന്‍ നടന്നിരുന്നില്ല. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവ്ശ്യപ്പെട്ടിട്ടുണ്ടെന്ന് വീണാ ജോര്‍ജ് അറിയിച്ചു. അമ്ബത് ശതമാനത്തോളം പേര്‍ക്ക് രോഗം വരാതിരുന്നത് സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.