Friday, May 17, 2024
keralaNews

‘കൊന്നത് ആങ്ങളയും മോനും പെണ്‍കുട്ടികള്‍ ഇത് ചെയ്യില്ല’; കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ

വയനാട്; മുഹമ്മദിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ് ഭാര്യ പറഞ്ഞു. മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പെണ്‍കുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും മുഹമ്മദിന്റെ ഭാര്യ പറയുന്നു. അതേസമയം, പ്രതികളായ അമ്മയെയും പെണ്‍കുട്ടികളെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും.