Thursday, May 16, 2024
keralaNews

വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം.

തൃശ്ശൂരില്‍ വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം. പുത്തംകുളം കുണ്ടുപറമ്പില്‍ നീനയ്ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് പാത്രം കഴുകി കൊണ്ടിരുന്ന ഇവരുടെ കയ്യില്‍ നായ കടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂരില്‍ മറ്റൊരാള്‍ക്കും തെരുവുനായയുടെ കടിയേറ്റു. ചിറ്റാട്ടുകര നടുപന്തിയില്‍ കടവല്ലൂര്‍ സ്വദേശി ആഷിക്കിനെയാണ് തെരുവുനായ കടിച്ചത്. ബൈക്ക് ഓടിക്കവേയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ആഷിക്കിനെ പ്രതിരോധ വാക്സീന്‍ എടുക്കാനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.