Thursday, May 2, 2024
keralaNewspolitics

വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ്.

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. പ്രഖ്യാപനം അല്‍പസമയത്തിനകമെന്ന് സൂചന. മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. കെപിസിസി നേതൃമാറ്റം പിന്നീട്.

എറണാകുളം ജില്ലയില്‍നിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശന്‍. നിയമസഭാ പിഎസി, എസ്റ്റ്‌മേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ച്ചായി അഞ്ചാം തവണ പറവൂരില്‍നിന്ന് എംഎല്‍എ ആയി ജയിച്ചു.