Friday, May 17, 2024
keralaNews

വി.കെ.മരക്കാര്‍ കുട്ടി അന്തരിച്ചു.

കോഴിക്കോട് :കെട്ടാങ്ങല്‍ എഴുത്തുകാരനും കവിയുമായ വി.കെ.മരക്കാര്‍ കുട്ടി (വി.കെ.എം.കുട്ടി 72) അന്തരിച്ചു. ഈസ്റ്റ് മലയമ്മ വന്‍കണ കുന്നുമ്മല്‍ പരേതനായ മാമുക്കോയയുടെ മകനാണ്. മയ്യത്ത് നിസ്‌ക്കാരം ബുധനാഴ്ച രാവിലെ 8ന് ഈസ്റ്റ് മലയമ്മ ജുമഅത്ത് പള്ളി ഖബറിസ്ഥാനില്‍.ഭാര്യമാര്‍: ആയിഷ തറമ്മണ്ണില്‍, ഫാത്തിമ കോക്കല്ലൂര്‍. മക്കള്‍: റൈഹാന, റഊഫ് കോക്കല്ലൂര്‍, റാഷിദ് (ഖത്തര്‍). മരുമക്കള്‍: അബ്ദുനാസര്‍, ഫസീല, റസീന.