Wednesday, May 15, 2024
Newspoliticsworld

ജപ്പാന്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് ബോംബേറ്

ജപ്പാന്‍: ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പങ്കെടുത്ത പരിപാടിയിലേക്ക് ബോംബെറിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കവെ വേദിയിലിലേക്ക് പൈപ്പ് പോലുള്ള വസ്തു അജ്ഞാതന്‍ എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.  ശനിയാഴ്ച വഖയാമയില്‍ വെച്ച് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് സ്‌ഫോടനം പോലുള്ള ശബ്ദം കേട്ടതായിയാണ് റിപ്പോര്‍ട്ട്. ആര്‍ക്കും സംഭവത്തില്‍ പരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ആക്രമണത്തിന്റെ വെളിച്ചത്തില്‍ കിഷിദയുടെ പ്രസംഗം റദ്ദാക്കിയിട്ടുണ്ട്. ആരാണ് സ്‌ഫോടനത്തിന് പിന്നിലെന്നത് വ്യക്തമല്ല. പുറത്ത് വന്ന വീഡിയോകളില്‍ ആള്‍ക്കൂട്ടത്തിനിയില്‍ നിന്നൊരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം . ഇക്കാര്യത്തില്‍ കൂടുതല്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

എല്ലാവര്‍ക്കും ‘കേരള ബ്രേക്കിംഗ് ‘
ന്യൂസിന്റെ വിഷു ആശംസകള്‍