Tuesday, May 14, 2024
indiaNewsworld

വിമാനം ഇന്ത്യന്‍ മണ്ണില്‍ തൊട്ടപ്പോള്‍ അവര്‍ ഉച്ചത്തില്‍ വിളിച്ചു

 ‘ഭാരത് മാതാ കി ജയ്’,                                                                                        ചരിത്ര ദൗത്യത്തിലൂടെ മോദി സര്‍ക്കാര്‍

താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ചരിത്ര ദൗത്യത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ജന്മനാട്ടിലെത്തിച്ചത് 222 ഇന്ത്യക്കാരെ. വിമാനം ഇന്ത്യന്‍ മണ്ണില്‍ തൊട്ടപ്പോള്‍ ‘ഭാരത് മാതാ കി ജയ്’ വിളിച്ചുകൊണ്ടാണ് അവര്‍ ആഹ്‌ളാദം പങ്കിട്ടത്.

അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇവരെ രണ്ടുവിമാനങ്ങളിലായാണ് ഡല്‍ഹിയിലെത്തിച്ചത്. ഒരു വിമാനം താജികിസ്ഥാന്‍ വഴിയും മറ്റൊന്ന്                                ദോഹ വഴിയുമായിരുന്നു ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 ഇന്ത്യക്കാരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യക്കാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കുപുറമേ രണ്ട് നേപ്പാള്‍ പൗരന്മാരും. താജികിസ്ഥാന്‍ വഴി വന്ന വിമാനത്തിലുണ്ടായിരുന്നവര്‍ ‘ഭാരത് മാതാ കീ ജയ്’വിളിക്കുന്ന ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രായല വക്താവ് ട്വിറ്ററിലൂടെ പങ്കുവച്ചു.