Friday, April 19, 2024
keralaNews

ഒരുകോടതി വിധിക്കും നഷ്ടപ്പെട്ട മകളെ തിരിച്ചു തരാനാകില്ലല്ലോയെന്ന് ഉത്രയുടെ മാതാവ്

അഞ്ചല്‍: ഒരുകോടതി വിധിക്കും തങ്ങള്‍ക്ക് നഷ്ടപ്പെട്ട മകളെ തിരിച്ചു തരാനാകില്ലല്ലോയെന്ന് ഉത്രയുടെ മാതാവ് മണിമേഖല ടീച്ചര്‍. ഉത്ര വധക്കേസിലെ കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും ബുധനാഴ്ച നടക്കാനിരിക്കുന്ന ശിക്ഷാവിധിയില്‍ പരമമായ ശിക്ഷ തന്നെ കോടതി നല്‍കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവര്‍ പറഞ്ഞു.ഉത്രയെ (22) മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിച്ചിരുന്നു. ബുധനാഴ്ചയാണ് ശിക്ഷാവിധി.