Wednesday, May 22, 2024
keralaNews

കാല്‍ വഴുതി പുഴയില്‍ വീണ് അധ്യാപിക മരിച്ചു.

ആലപ്പുഴ: പാത്രം കഴുകുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണ് അധ്യാപിക മരിച്ചു. തലവടിയില്‍ ചെത്തിപ്പുരയ്ക്കല്‍ കൊടുംതറയില്‍ കെ എ സുനു(53)ആണ് മരിച്ചത്. ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയാണ് സുനു. വീടിന് പിന്‍വശത്തെ കടവില്‍ നിന്ന് പാത്രം കഴുകുന്നതിനിടെയാണ് സുനു അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മൃതദേഹം നാലു കിലോമീറ്ററോളം ഒഴുകി ചങ്ങങ്കരി വരെ എത്തി. ബോട്ടിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കി, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.