Thursday, May 16, 2024
keralaNews

വാഗമണ്ണില്‍ ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

വാഗമണ്ണിന് സമീപം കാരക്കാട് ടോപ്പില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.40 ചാക്കോളം പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് കണ്ടെടുത്തത്.ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പുകയില ഉല്‍പ്പന്നങ്ങള്‍ പുറത്തെടുക്കുന്നു. ഇവ ഇവിടെ ഉപേക്ഷിച്ചിട്ട് ഉണ്ട് ഏതാനും ദിവസങ്ങള്‍ ആയതായാണ് നിഗമനം ചാക്കുകളില്‍ മണ്ണ് പറ്റിയ നിലയിലാണ്.ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്ളതായാണ് നിഗമനം.