Friday, May 17, 2024
keralaNewspolitics

വിജയ യാത്ര; മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആവേശോജ്വല സ്വീകരണം.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആവേശോജ്വല സ്വീകരണം. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി പുഷ്പഹാരം അണിയിച്ചുകൊണ്ടാണ് യോഗിയ്ക്ക് സ്വീകരണം ഒരുക്കിയത്. പുതിയ കേരളത്തിനായി, അഴിമതി വിമുക്തം… പ്രീണന വിരുദ്ധം… സമഗ്ര വികസനം… എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ബിജെപി വിജയ യാത്ര സംഘടിപ്പിക്കുന്നത്. വേദിയിലേക്കെത്തിയ യോഗിയെ പാര്‍ട്ടി നേതാക്കളും ഘടകക്ഷി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ജോര്‍ജ് കുര്യന്‍, പി സുധീര്‍, സി കൃഷ്ണകുമാര്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ്, കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ വേദിയിലേക്ക് യോഗിയെ സ്വീകരിക്കാനുണ്ടായിരുന്നു. സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രന്‍ യോഗി ആദിത്യനാഥിന് ആറന്മുള കണ്ണാടി നല്‍കി. ചടങ്ങില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവര്‍ത്തകനുമായ സന്ദീപ് വാചസ്പതി രചിച്ച കമ്യൂണിസ്റ്റ് വഞ്ചനയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന പുസ്തകം യോഗി ആദിത്യനാഥ് പ്രകാശനം നിര്‍മ്മിക്കുകയും ചെയ്തു.