Monday, April 29, 2024
EntertainmentindiaNews

വിക്ടറി വെങ്കിടേഷിന്റെ 75ാം ചിത്രം സൈന്ധവ്

ഹൈദരാബാദ്: നിഹാരിക എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട് ബൊയാനപ്പള്ളി നിര്‍മിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സൈന്ധവ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍സ് ഇന്നത്തെ ടീസര്‍ റിലീസോടെ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു. ടീസറില്‍ രണ്ട് ഒഴുക്കിലാണ് സിനിമ സഞ്ചരിക്കുന്നത്. ഫാമിലി ഡ്രാമ ആയി ആരംഭിക്കുന്ന ടീസര്‍ നവാസുദീന്‍ സിദ്ദിഖിയുടെ വരവോടെ വേറെയൊരു ട്രാക്കിലേക്ക് നീങ്ങുകയാണ്. ക്രൂരനായ വില്ലനായിട്ടാണ് നവാസുദിന്‍ സിദ്ദിഖി എത്തുന്നത്. ക്ഷമയോടെ ഇമോഷണല്‍ ആയിട്ടുള്ള വെങ്കിടേഷിനെ ആദ്യ ഭാഗങ്ങളില്‍ കാണുമെങ്കിലും പിന്നീട് ആഗ്രസീവ് ആയിട്ടുള്ള വെങ്കിടേഷിനെ കാണാം. ക്രൈം ത്രില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്യാന്‍ സൈലേഷ് കോലാനു തെളിയിക്കുന്നു. സൈന്ധവിന്റെ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകാന്‍ ഓരോ ഫ്രയിമിലും ശ്രമിക്കുകയാണ് സംവിധായകന്‍. സംക്രാന്തി നാളില്‍ ചിത്രം തീയേറ്റര്‍ റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ഫാമിലി എന്റര്‍ടെയിനര്‍ പ്രേമികള്‍ക്കായി ഫെസ്റ്റിവല്‍ സീസണില്‍ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചത്. നവാസുദിന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശര്‍മ്മ, ആന്‍ഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മ്യുസിക് – സന്തോഷ് നാരായണന്‍, സഹ നിര്‍മാതാവ് – കിഷോര്‍ തല്ലുര്‍, ക്യാമറ – എസ് മണികണ്ഠന്‍, എഡിറ്റര്‍ – ഗാരി ബി എച് , പ്രൊഡക്ഷന്‍ ഡിസൈനര്‍ – അവിനാശ് കൊല്ല, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ – പ്രവീണ്‍. പി ആര്‍ ഒ – ശബരി.