Sunday, May 19, 2024
keralaNewspolitics

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടും.

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍. ഇതില്‍ കൈകടത്തുകയാണ് നാല് പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് ഭരണം നേടിയാല്‍ ഈ സംവിധാനങ്ങള്‍ പിരിച്ച് വിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ഹസന്‍ പ്രതികരിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്പക്ഷ അന്വേഷണത്തിലൂടെയാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.