Saturday, May 4, 2024
keralaLocal NewsNews

വായനദിനം ആചരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് തങ്കമ്മ ജോര്‍ജ് കുട്ടി,വാര്‍ഡ് മെമ്പര്‍ വി ഐ അജി,എന്നിവര്‍ക്കൊപ്പം നവ ശക്തി കുടുംബശ്രീ അംഗങ്ങള്‍

കുട്ടികളിലെ വായനശീലം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അതിനായി ബുക്കുകള്‍ സംഘടിപ്പിച്ച് കുട്ടികള്‍ക്ക് നല്കണമെന്നും എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് തങ്കമ്മ ജോര്‍ജ്കുട്ടി പറഞ്ഞു.എരുമേലി മണിപ്പുഴ ദ്വീപില്‍ നവ ശക്തി കുടുംബശ്രീയുടെ ഭാഗമായി നടന്ന വായനാദിനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.വായനയിലൂടെ നേടുന്ന അറിവ് എപ്രകാരം അത് സമൂഹത്തില്‍ ഉപയോഗിക്കുന്നു എന്നതിലാണ് വായനയുടെ പ്രധാന്യമെന്നും അധ്യക്ഷത വഹിച്ച വാര്‍ഡ് മെമ്പര്‍ വി ഐ അജി പറഞ്ഞു.നാലാം ക്ലാസ്സ് വിദ്യര്‍ത്ഥി ശ്രീഹരി വായനശീലത്തെക്കുറിച്ച് പ്രസംഗം ചടങ്ങില്‍ പ്രമുഖ ആകര്‍ഷണമായിരുന്നു.കോവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങില്‍ നവശക്തി കുടുംബശ്രീ പ്രസിഡന്റ് ബിന്ദു,രാജീവ്,സെക്രട്ടറി,സന്ധ്യഅനില്‍,ജയറാണി മനോജ്,ആര്യ ജിതേഷ്,ചിന്നമ്മ ജോസ്,ടെസ്സി നോബിള്‍,ശുഭ എം.എസ്,മോനിഷാ സുനില്‍,ഡെയ്സി ജോയ്, അച്ചാമ്മ ജോര്‍ജ്,ഡെയ്‌സി ജോയ് ,ടെസി നോബിള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.