Tuesday, May 7, 2024
keralaNews

വാട്ട്‌സ്ആപ്പ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി.

ദില്ലി: വാട്ട്‌സ്ആപ്പ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് 12ന് ശേഷമാണ് ആഗോള വ്യാപകമായി തന്നെ വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. എന്നാല്‍ പലയിടത്തും ഇപ്പോഴും വാട്ട്‌സ്ആപ്പ് പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്നാണ് എഎന്‍ഐ പറയുന്നത്.ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് അടുത്ത് സമയം എടുത്താണ് വാട്ട്‌സ്ആപ്പില്‍ പലര്‍ക്കും വീണ്ടും സന്ദേശം അയക്കാനും, സന്ദേശങ്ങള്‍ സ്വീകരിക്കാനും കഴിഞ്ഞത്.

ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്‌നം നേരിടുന്ന 70 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഈ സമയത്ത് പ്രശ്‌നമായി പറഞ്ഞത്. 24 ശതമാനത്തോളം പേര്‍ വാട്ട്‌സ്ആപ്പ് ആപ്പിന് തന്നെ പ്രശ്‌നം ഉള്ളതായി പറയുന്നു.