Tuesday, May 14, 2024
indiaNewspolitics

വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണം:  ഖര്‍ഗെ

ദില്ലി: രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‌ഗെ എഐസിസി അധ്യക്ഷനായി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയിയായി ഖര്‍ഗയെ പ്രഖ്യാപിച്ചതിന്റെ സാക്ഷ്യപത്രം മധുസൂദന്‍ മിസ്ത്രി വായിച്ചു.തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം.എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടന്‍ രൂപീകരിക്കും.എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കും.അധ്യക്ഷന് താഴെ പിന്നാക്ക വിഷയങ്ങളില്‍ ഉപദേശക സമിതി ഉടന്‍ നിലവില്‍ വരുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ തെളിവാണ്.എല്ലാവര്‍ക്കും ഒന്നിച്ച് യുദ്ധം ചെയ്യാം.വിജയികളാകാം എന്നും അദ്ദേഹം പറഞ്ഞു. ഒരു സാധാരണ പ്രവര്‍ത്തകന് ഇത്രയും വലിയ പദവി നല്‍കിയതിന് നന്ദിയെന്നും ഖര്‍ഗെ പറഞ്ഞു. ശ്രേഷ്ഛരായ നേതാക്കള്‍ ഇരുന്ന പദവിയിലെത്തിയതില്‍ അഭിമാനം.തന്റെ അനുഭസമ്പത്തും കഠിനാധ്വാനവും പാര്‍ട്ടിക്ക് പ്രയോജനപ്പെടും.എല്ലാ പ്രവര്‍ത്തകരും ഒപ്പം നില്‍ക്കണം..ഉദയ്പൂര്‍ ചിന്തന്‍ ശിബിരം പാര്‍ട്ടിക്ക് മുന്‍പോട്ടുള്ള ഊര്‍ജ്ജം നല്‍കും.കോണ്‍സിന്റെ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ പ്രത്യയശാസ്ത്രമാണ്. ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്ക് വലിയ നേട്ടമാകും.അധ്യക്ഷ പദവിയെന്ന വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് സോണിയാഗാന്ധി ആശംസകള്‍. നേര്‍ന്നു.ഖര്‍ഗെ സാധാരണക്കാരനായ നേതാവാണ് കഠിന പ്രയ്‌നത്തിലൂടെ ഉയന്നു വന്നയാള്‍.ഖര്‍ഗെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്‍പോട്ട് പോകും വലിയ ആശ്വാസം തോന്നുന്നു.പ്രവര്‍ത്തകര്‍ നല്‍കിയ സ്‌നേഹം അവസാന ശ്വാസം വരെ ഓര്‍മ്മിക്കും.ഈ ഭാരം ഒഴിയുന്നതിന്റെയും ആശ്വാസം.മാറ്റം പ്രകൃതി നിയമമാണ്.വലിയ ഉത്തരവാദിത്തങ്ങള്‍ മുന്‍പിലുണ്ട്.എല്ലാവരും ഒന്നിച്ച് മുന്‍പോട്ട് പോകണം.വെല്ലുവിളികളെ കൂട്ടായി നേരിടണം.തെരഞ്ഞെടുപ്പ് നടപടികള്‍ നല്ലവണ്ണം മുന്‍പോട്ട് കൊണ്ടുപോയ മിസ്ത്രിക്കും നന്ദി.അധ്യക്ഷ പദവിയിലേക്ക് ഖര്‍ഗെക്ക് സ്വാഗതമെന്നും സോണിയ പറഞ്ഞു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുക മാത്രമല്ല,കോണ്‍ഗ്രസ് അത് വ്യക്തമാക്കുകയും ചെയ്തുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.ഖര്‍ഗെ പടിപടിയായി ഉയര്‍ന്നു വന്ന നേതാവ്.വഹിച്ച പദവികളിലെല്ലാം കൈയൊപ്പ് ചാര്‍ത്തിയ നേതാവ്.ഖര്‍ഗെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.