Wednesday, April 24, 2024
keralaNewspolitics

കെ.ടി. ജലീലിന്റെ രാജി; സംസ്ഥാന വ്യാപകമായി പ്രതിഷേധം.

 

കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം. മലപ്പുറത്തും കൊച്ചിയിലും യുഡിഎഫ് യുവജനസംഘടനകള്‍ മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് സുല്‍ത്താന്‍പേട്ടയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും വിവരം.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നു സിപിഎം കേന്ദ്ര നേതൃത്വം. കോടതി കുറ്റക്കാരനെന്നു കണ്ടാല്‍ മാത്രമേ രാജി വയ്‌ക്കേണ്ട കാര്യമുള്ളൂവെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്ന് എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.