Thursday, May 2, 2024
keralaNews

പോലീസില്‍ പഴയതിന്റെ തികട്ടലുകള്‍ ഇപ്പോഴും ചിലരില്‍ ഉണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസില്‍ പഴയതിന്റെ തികട്ടലുകള്‍ ഇപ്പോഴും ചിലരില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ നാക്ക് കേട്ടാല്‍ അറപ്പ് ഉളവാക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയതിന്റെ തികട്ടലുകള്‍ അപൂര്‍വ്വം ചിലരില്‍ ഇപ്പോഴും ഉണ്ട്. പൊതുവേ സേനയ്ക്ക് അത് കളങ്കമുണ്ടാക്കുന്നു. ആധുനിക പരീശീലനം ലഭിച്ചിട്ടും പഴയ തികട്ടലുകള്‍ ഇപ്പോഴും ചിലരിലുണ്ട്. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലം മാറിയെങ്കിലും പോലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടായില്ല. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓര്‍മ്മിപ്പിക്കുന്നത്. നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം.പോലീസ് ഒരു പ്രൊഫഷണല്‍ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പാസിംഗ് ഔട്ട് പരേഡിലെ മാറ്റം പരിശോധിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം ശരിയായ നിലയിലല്ലെങ്കില്‍ സമൂഹത്തിന് വിനയാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ്

നല്‍കി. പഴയകാലത്ത് പോലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമര്‍ത്താന്‍ ആയിരുന്നു ആ കാലം മാറിയെങ്കിലും പോലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടായില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ജനങ്ങളെ ആപത് ഘട്ടത്തില്‍ രക്ഷിക്കുന്നവരായി പോലീസ് മാറി.പ്രളയം, കൊറോണ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങള്‍ പരിശീലനത്തിലും ഉണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.