Friday, May 17, 2024
Local NewsNews

വന്യ ജീവികളെ കാട്ടില്‍ സംരക്ഷിക്കുക. എരുമേലിയില്‍ കോണ്‍ഗ്രസ് പദയാത്ര ഇന്ന്

എരുമേലി. വന്യ ജീവികളെ കാട്ടില്‍ സംരക്ഷിക്കുക, ജനങ്ങളുടെ ജീവനും കൃഷിയിടങ്ങല്‍ക്കും സംരക്ഷണം നല്‍കുക, റീബില്‍ഡ് കേരള എന്ന പേരില്‍ ഇരുമ്പുന്നിക്കരയില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന വനവത്കരണം പിന്‍വലിക്കുക, വന്യ മൃഗ ശല്യത്താല്‍ നശിപ്പിക്കപ്പെടുന്ന കാര്‍ഷിക ഉള്‍പ്പെന്നങ്ങകും കൃഷി ഭൂമിക്കും നഷ്ട പരിഹാരം നല്‍കുക, കണമലയില്‍ കര്‍ഷകര്‍ ക്കെതിരെയുള്ള കള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര നയിക്കുന്ന പദ യാത്ര ഇന്ന് രാവിലെ ഒന്‍പതിന് പാക്കാനത്തു നിന്നും ആരംഭിക്കും. പദയാത്ര കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ പി എ സലിം ഉദ്ഘാടനം ചെയ്യും.2.30 ന് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തും. തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ഉപരോധ സമരവും നടക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടം ഉദ്ഘാടനം ചെയ്യും.