Friday, April 26, 2024
keralaNews

വനിതാ ലീഗ് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ബേനസീര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

വനിതാ പ്രവര്‍ത്തകരെ മുസ് ലിം ലീഗ് നേതൃത്വം അവഗണിക്കുന്നുവെന്ന് ആരോപിച്ച് വനിതാ ലീഗ് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ബേനസീര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. തനിക്കൊപ്പം 200ഓളം പ്രവര്‍ത്തകര്‍ മുസ് ലിം ലീഗ് വിടുമെന്നും ഇനി ഐഎന്‍എല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ഡോ. ബേനസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിതകള്‍ക്ക് നേരെയുള്ള വിവേചനത്തിലും അവഗണനയിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നത്. സ്ത്രീശാക്തീകരണമെന്നത് പേരില്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവച്ച് ഐഎന്‍എല്ലിലേക്ക് എത്തുമെന്നും ബേനസീര്‍ പറഞ്ഞു.രാജിക്കത്ത് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.