Sunday, April 28, 2024
EntertainmentNews

മലൈക്കോട്ടൈ വാലിബന്‍: പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

കൊച്ചി: മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ഒരു വമ്പന്‍ ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍.  ക്രിസ്മസിന് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകരില്‍ വന്‍ ആവേശം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിത വീണ്ടും ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.                മോഹന്‍ലാല്‍ തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. സംഘടനത്തിന് ഒരുങ്ങുന്ന രീതിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം. അടുത്ത വര്‍ഷം മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അതിനാല്‍ തന്നെ വലിയ ആവേശത്തോടെയാണ് മലൈക്കോട്ടൈ വാലിബന്റെ ഒരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കുന്നത്.

മലൈക്കോട്ടൈ വാലിബന്‍ റിലീസ് ജനുവരി 25നാണ്. വന്‍ ക്യാന്‍വസിലാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമ എത്തുക എന്ന് വ്യക്തമാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്നതിനാല്‍ മലയാളി പ്രേക്ഷകര്‍ മലൈക്കോട്ടൈ വാലിബന് വന്‍ ഹൈപ്പ് നല്‍കുന്നത്. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ ഒടിടി റൈറ്റ്‌സ് നേടിയത് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ ആണെന്നുമാണ് ശ്രീധര്‍ പിള്ളയുടെ റിപ്പോര്‍ട്ട്. ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതില്‍ വ്യക്തതയില്ല.

‘നായകന്‍’, ‘ആമേന്‍’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. നായകന്‍ മോഹന്‍ലാലിന് മലൈക്കോട്ടൈ വാലിബന്‍ സിനിമയില്‍ വലിയ പ്രതീക്ഷകളാണ്. മലൈക്കോട്ടൈ വാലിബന്‍ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റന്‍ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസര്‍ റിലീസ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബലിനിലെ നായകന്‍ മോഹന്‍ലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്.

മോഹന്‍ലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.