Friday, May 10, 2024
keralaNews

വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും ഗവര്‍ണര്‍ക്കും പരാതി

പീഡനപരാതി ഒതുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന് കുരുക്ക് മുറുകുന്നു. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂര്‍വ്വം മറച്ച് വയ്ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ശശീന്ദ്രനെതിരെ പൊലീസിനും വനിതാ കമ്മീഷനിലും ഗവര്‍ണര്‍ക്കും പരാതി നല്‍കി. യൂത്ത് കോണ്‍?ഗ്രസ് നേതാവ് അഡ്വ.വീണാ നായരാണ് മന്ത്രിക്കെതിരെ ?ഗവര്‍ണര്‍ക്കും വനിതാകമ്മീഷനിലും പരാതി നല്‍കിയത്. യൂത്ത് ലീഗ് നേതാവ് അഡ്വ. സജാലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയത്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി ഉടന്‍ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എന്‍സിപി നേതാവ് പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂണ്‍ മാസത്തില്‍ പോലീസിന് ലഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ വീണാ നായര്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയതും പരാതിയില്‍ പറയുന്നുണ്ട്.