Tuesday, May 14, 2024
keralaNews

ലോഡ്ജിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.

എരുമേലി: കോട്ടയം വിജയപുരം പഞ്ചായത്തില്‍പ്പെട്ട സെന്റ് ആന്റണീസ് കൃപാ ലോഡ്ജിന്റെ ടെറസിന്റെ മുകളില്‍ നിന്നും രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തി.

 

 

 

 

 

 

 

രഹസ്യവിവരത്തെ തുടര്‍ന്ന് കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും പാര്‍ട്ടിയും ചേര്‍ന്ന് ഇന്നലെ ഉച്ചക്ക് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പരിശോധനയില്‍ പ്രവന്റീവ് ഓഫീസര്‍ രാജീവന്‍പിള്ള, സിവില്‍ എക്‌സ്സൈസ് എക്‌സൈസ് ഓഫീസര്‍മാരായ അഞ്ജിത് രമേഷ്, രാജീഷ് പ്രേം പി , സന്തോഷ് കുമാര്‍. വി ജി , രതീഷ് പി. ആര്‍, സാജു പി എസ് എന്നിവര്‍ പങ്കെടുത്തു . എന്നാല്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ആളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.