Monday, April 29, 2024
Local NewsNews

ഗുരുദേവ ജയന്തി ആഘോഷിച്ചു.

മുക്കൂട്ടുതറ: ശ്രീനാരായണ ഗുരുദേവന്റെ 167 മത് ജയന്തിയോടനുബന്ധിച്ച്
മുക്കൂട്ടുതറ 1538 നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവജയന്തി ആഘോഷിച്ചു . ബിജു ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവ നടത്തി. ചടങ്ങുകള്‍ക്ക് റ്റി എന്‍ രാജന്‍, രാജീവന്‍ , റമില്‍കുമാര്‍ , വി കെ ശശിധരന്‍ , പ്രസാദ് , സിജി, സാബു , എന്നിവര്‍ നേതൃത്വം നല്‍കി.