Saturday, April 27, 2024
keralaNews

ലോക്നാഥ് ബെഹ്റ കൊറോണ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കൊറോണ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം വാക്സിന്‍ കുത്തിവെയ്പ്പ് സ്വീകരിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയും എഡിജിപി മനോജ് എബ്രഹാമും വാക്സിന്‍ കുത്തിവെയ്പ്പെടുത്തു.സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരല്ലാത്ത കൊറോണ മുന്നണി പോരാളികള്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന് ഇന്ന് സംസ്ഥാനത്ത് തുടക്കം കുറിച്ചിരുന്നു. പോലീസ്, മറ്റ് സേനാ വിഭാഗങ്ങള്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, റെവന്യു പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിനാണ് മുന്‍നിര പോരാളികള്‍ക്ക് നല്‍കുന്നത്. ഓരോ വ്യക്തിയ്ക്കും 0.5 എംഎല്‍ വാക്സിന്‍ കുത്തിവെയ്ക്കും. രണ്ടു ഡോസുകളാണ് ഒരോ വ്യക്തിയും സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കണം അടുത്ത ഡോസ് കുത്തിവെയ്‌പ്പെടുക്കേണ്ടത്.