Thursday, May 9, 2024
keralaNews

കോഴിക്കോട്ട് ബാലുശ്ശേരിയില്‍ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു…

കോഴിക്കോട് ബാലുശ്ശേരി മറുനാടന്‍ തൊഴിലാളികളുടെ വീട്ടില്‍ രാത്രി മാതാപിതാക്കളില്ലാത്ത സമയത്ത് അനുജന്മാര്‍ക്കു കൂട്ടിരുന്ന ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ഇന്നലെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ക്വാറിത്തൊഴിലാളികളാണ് കുട്ടിയുടെ അച്ഛനമ്മമാര്‍. വൈകിട്ട് അച്ഛനുമമ്മയും തമ്മില്‍ വഴക്കുണ്ടാവുകയും അമ്മ ബന്ധുക്കളുടെ താമസസ്ഥലത്തേക്കു പോവുകയും ചെയ്തു. അവരെ കൂട്ടിക്കൊണ്ടു വരാന്‍ രാത്രി രാത്രി പത്തേകാലോടെ അച്ഛന്‍ പോയ സമയത്താണു പീഡനം. രാത്രി അച്ഛന്‍ തിരിച്ചെത്തിയപ്പോഴാണു വിവരം അറിഞ്ഞത്.