Tuesday, May 7, 2024
indiaNewsSportsworld

ലോകകപ്പ് ഇന്ത്യക്ക് തുടര്‍ച്ചയായ ആറാം ജയം

ലഖ്നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ത്തെറിഞ്ഞ് തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ സെമി ഉറപ്പിക്കാനും ഇന്ത്യക്കായി. ലഖ്നൗ, ഏകനാ സ്റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന നിലയില്‍ ഒതുക്കിയിരുന്നു. ഇന്ത്യക്ക് തുണയായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 87 റണ്‍സാണ്. സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് മൂന്നും കുല്‍ദീപ് യാദവിന് രണ്ടും വിക്കറ്റുണ്ട്.