Saturday, May 4, 2024
keralaNews

ലഹരി മരുന്നുകളുമായി യുവാവും, യുവതിയും പിടിയിലായി

ഇടുക്കി : ലഹരി മരുന്നുകളുമായി യുവാവും , യുവതിയും എക്‌സൈസിന്റെ പിടിയിലായി .എറണാകുളം സ്വദേശി ഷെഫിന്‍ മാത്യു(32), കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര(20) എന്നിവരെയാണ് എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയത്. കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും പരുന്തുംപാറയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കല്‍നിന്ന് നിരോധിത ലഹരിവസ്തു കണ്ടെത്തിയത്. മുറിയിലും ലഹരി വസ്തുവുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.തുടര്‍ന്ന് കുമളിയിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് പരിശോധന നടത്തി. ഇവര്‍ മുന്‍പും ലഹരിക്കേസുകളില്‍ പ്രതിയാണോയെന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി വണ്ടിപ്പെരിയാര്‍ സെക്ഷന്‍ ഓഫീസിലേയ്ക്ക് കൈമാറി.