Monday, May 20, 2024
indiaNewspolitics

5 കിലോ സ്വര്‍ണമണിഞ്ഞ് പ്രചാരണവുമായി സ്ഥാനാര്‍ഥി ഹരി നാടാര്‍

ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥി ഹരി നാടാര്‍ക്ക് നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണമുണ്ട്.

‘വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിനു വോട്ടു തേടി നടക്കുന്നു?’ എന്ന് വോട്ടര്‍മാര്‍ എന്തായാലും ഹരിയോടു ചോദിക്കില്ല.കാരണം മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വര്‍ണമണിഞ്ഞാണ് കക്ഷി പ്രചാരണത്തിനിറങ്ങുന്നത്. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണു ഹരി. സിനിമക്കാര്‍ക്കുള്‍പ്പെടെ പണം പലിശയ്ക്കു നല്‍കുകയാണു ഹരി നാടാരുടെ തൊഴില്‍. സ്വര്‍ണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തില്‍ നല്ല പങ്കും സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി.

നാടാര്‍ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കന്‍ തമിഴ്‌നാട്ടില്‍ സജീവമാണ്. വെറും ‘ഷോ’ മാനായി ഹരിയെ തള്ളിക്കളയാന്‍ പറ്റില്ല. നാംഗുനേരി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു.