Saturday, May 4, 2024
educationkeralaNews

റോട്ടറി ക്ലബ്ബിന്റെ ഫെലോഷിപ്പിന് കോട്ടയം സ്വദേശിനി മുന്ന റ്റോമി കല്ലാനി അര്‍ഹയായി

റോട്ടറി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ 2021ലെ റോട്ടറി ഫീസ് ഫെലോഷിപ്പിന് കോട്ടയം സ്വദേശിനി മുന്ന ടോമി അര്‍ഹയായി. ലോകത്തിലെ 200 രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 30 പേരില്‍ ഒരാളാണ് മുന്ന ടോമി. അമേരിക്ക , യൂറോപ്പ് ,ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ നിന്നും രണ്ടു വര്‍ഷത്തെ ഗവേഷണം നടത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

സ്വീഡനിലെ യുപിപിഎസ് എഎല്‍എ (uppsala) യൂണിവേഴ്‌സിറ്റിയാണ് മുന്നയെ തിരഞ്ഞെടുത്തത്. കോട്ടയം ഗിരിദീപം മരിയന്‍ സ്‌കൂളില്‍ +2 വരെയുള്ള പഠനത്തിന് ശേഷം ബാംഗ്ലൂര്‍ ടൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, അമേരിക്കയില്‍ വാഷിംഗ്ടണിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സര്‍വീസില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എന്ന വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി – ജെയ്‌നി കല്ലാനി ദമ്പതികളുടെ മകളാണ്. ജൊഹാന്‍ ടോമികല്ലാനി സഹോദരനുമാണ്.