Wednesday, May 8, 2024
EntertainmentindiaNews

റിലീസിന് മുമ്പേ ‘മാസ്റ്ററിന്റെ’ സീനുകള്‍ പുറത്തായി.

വിജയ് ചിത്രം മാസ്റ്ററിന്റെ കൂടുതല്‍ സീനുകള്‍ പുറത്തായി. സിനിമയുടെ പ്രധാന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിതരണകാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നത്. സംഭവത്തില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാണ കമ്പനി. അടിയന്തര ഇടപെടല്‍ തേടിയാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.സിനിമ നാളെ റിലീസ് ചെയ്യാനിരിക്കേ സീനുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. 1.5 വര്‍ഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചത്. അഭ്യര്‍ത്ഥനയുമായി മറ്റ് തമിഴ് സംവിധായകരും രം?ഗത്തെത്തി. സീനുകള്‍ ചോര്‍ത്തിയത് സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരന്‍ എന്ന് നിര്‍മ്മാണ കമ്പനി ആരോപിച്ചു. ജീവനക്കാരന് എതിരെ പരാതി നല്‍കുകയും ചെയ്തു. മാസ്റ്റര്‍ സിനിമയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് നിര്‍മ്മാണ കമ്പനി ആരോപിച്ചു.പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ നാളെ തുറക്കുമ്പോള്‍ വിജയ്‌യുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.