Monday, May 6, 2024
keralaNews

റാന്നി ഹിന്ദു മഹാസമ്മേളനം : എരുമേലിയില്‍ നിന്നും ജ്യോതി പ്രയാണം വെള്ളിയാഴ്ച  5/4

റാന്നി ഹിന്ദു മഹാസമ്മേളനം :
എരുമേലിയില്‍ നിന്നും ജ്യോതി പ്രയാണം വെള്ളിയാഴ്ച ( 5/4)

എരുമേലി : തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്തിന്റെ 78 മത് റാന്നി ഹിന്ദു മഹാസമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും ജ്യോതി പ്രയാണ ഘോഷയാത്ര നാളെ വെള്ളിയാഴ്ച രാവിലെ 9.30 ന് നടക്കും. പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ആറ് ശനി മുതല്‍ 10 ബുധന്‍ വരെയാണ് ഹിന്ദു മഹാ സമ്മേളനം. റാന്നി- രാമപുരം മഹാവിഷ്ണു ക്ഷേത്രാങ്കണത്തിലാണ് സമ്മേളനം. വെച്ചുച്ചിറ, അത്തിക്കയം, പെരുനാട് , വടശ്ശേരിക്കര, റാന്നി, ഇടപ്പാവൂര്‍, ഇടക്കുളം, ബ്ലോക്ക് പടി വഴി റാന്നി തോട്ടമണ്‍ കാവ് ദേവീക്ഷേത്രത്തിലും തുടര്‍ന്ന് റാന്നി ടൗണ്‍ ചുറ്റി പരിഷത്ത് ഓഫീസില്‍ സമാപിക്കും, ഉദ്ഘാടന ദിവസം രാവിലെ 8.30 ന് ജ്യോതി ഘോഷയാത്ര സമ്മേളന നഗറില്‍ എത്തും. ഹിന്ദു ധര്‍മ്മ പരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം പതാക ഉയര്‍ത്തും. ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യും. വര്‍ക്കല ശിവഗിരി മഠം പ്രസി. ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിക്കും. ശാന്തിഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് പി എന്‍ നീലകണ്ഠന്‍ നമ്പൂതിരി അനുസ്മരണം. റാന്നി എം എല്‍ എ പ്രമോദ് നാരായണന്‍ ആശംസകള്‍ നടത്തും.
വൈകിട്ട് ഏഴ് മണിക്ക് പ്രഭാഷണം. ആവണീശ്വരം ഷണ്‍മുഖന്‍.

ഏഴിന് ഞായര്‍ : രവിവാരപാഠശാല സമ്മേളനം. ഡോ. വി പി വിജയമോഹനന്‍ ഉദ്ഘാടനം ചെയ്യും. വിജെ രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിക്കും. പഴയിടം മോഹനന്‍ നമ്പൂതിരി സമ്മാനം നല്‍കും. വൈകിട്ട് അഞ്ചിന് അയ്യപ്പ ധര്‍മ്മ സമ്മേളനം. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. ഏഴ് മണിക്ക് പ്രഭാഷണം.

8 ന് തിങ്കള്‍: രാവിലെ 4.30 ന് യോഗ പ്രദര്‍ശനം. വൈകിട്ട് 5.30 ന് സാംസ്‌ക്കാരിക സമ്മേളനം’ . സിനിമ താരം കൃഷ്ണപ്രസാദ് ഉദ്ലാടനം ചെയ്യും. ഡോ. പുനലൂര്‍ സോമരാജന്‍ മുഖ്യ പ്രഭാഷണം നടത്തും. രാത്രി ഏഴിന് പ്രഭാഷണം.

9 ന് ചൊവ്വ : വൈകിട്ട് 5.30 ന് വനിത സമ്മേളനം. കെ പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. അയിരൂര്‍ ജ്ഞാനാനന്ദ ആശ്രമം പ്രതിനിധി സ്വാമിനി സംഗമേശാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി ഏഴിന് പ്രഭാഷണം : അഡ്വ. ജയസൂര്യന്‍ പാല.

ഏപ്രില്‍ 10. ബുധന്‍ : വൈകിട്ട് 5.30 ന് സമാപന സമ്മേളനം. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിക്കും. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. പള്ളിക്കല്‍ സുനില്‍ മതപ്രഭാഷണം നടത്തും. തുടര്‍ന്ന് ക്യാഷ് അവാര്‍ഡ്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍.