Friday, March 29, 2024
keralaLocal NewsNews

കൊക്കയാർ കൊടുങ്ങയിൽ  ഉരുൾ പൊട്ടൽ 

മുണ്ടക്കയം : കൊക്കയാർ  കൊടുങ്ങയിൽ അടഞ്ഞുകിടക്കുന്ന പാറമടക്ക് സമീപം ചെറിയ ഉരുൾ പൊട്ടൽ ഉണ്ടായതായി റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.
15 മിനിറ്റ് മുമ്പാണ് ഉരുൾ പോട്ടൽ ഉണ്ടായത്.ജനവാസ മേഖല അല്ലെങ്കിലും സമീപമുള്ള ചില കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ പറഞ്ഞു. പാറമടയുടെ പിന്നിലാണ് ഉരുൾ പോട്ടൽ ഉണ്ടായത്.പോലീസ്, ഫയർ ഫോഴ്സ്, റവന്യൂ വകുപ്പ്, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.ഉരുൾ പൊട്ടലിന്റെ അടിസ്ഥാനത്തിൽ മണിമലയാർ അടക്കം വരുന്ന ജലാശയങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യത കൂടുതലാണ്.
വെള്ളപ്പൊക്കത്തിൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശവുമായി പോലീസ്  അനൗൺസ് മെന്റ് ഉടനെ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.